Monday, 4 March 2013

SREE THUNURA KUTTICHATHAN.

തെയ്യത്തെ കുറിച്ച് ഒരുപാട് നിര്‍വ്വചനങ്ങളും,നിര്‍ണ്ണയങ്ങളുംതന്നെയുണ്ട്,എന്നാല്‍  എനിക്ക് തോന്നുന്നു തെയ്യ൦ “ജാതിമത ഭേദമന്യേ ഒരു ജനതയുടെ കലയും,വിശ്വാസവും,കൂട്ടയ്മയുമാണ്‌”.തങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും  പറയാനും അതുകേട്ട് പരിഹാരം നിര്‍ദേശിക്കുന്ന മണ്ണിലേക്ക് വന്ന ഉരിയാടുന്ന ദൈവകോലങ്ങളാണ് തെയ്യം.തെയ്യത്തെ തിറയായും കളിയാട്ടമായും വിളിച്ചുപോരുന്നു..അതില്‍ കളിയാട്ടം കാളിയുടെ ആട്ടം അല്ലെങ്കില്‍ തെയ്യത്തില്‍ കൂടുതലായി കാണുന്ന ദേവി അമ്മരൂപങ്ങള്‍ തന്നെയാണ് ഈ പേരിന്റെയും ഉദ്ഭവവും.എന്നാല്‍ തെയ്യത്തിന്റെ പ്രാദേശിക ഭാഷ്യമാണ് തിറയെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്.കടത്തനാട് ഭാഗങ്ങളില്‍ തെയ്യത്തെ തിറയെന്നാണ് പറയുന്നത്.എന്നാല്‍ ഈ ഇതിനു ഭൂമിശാസ്ത്രപരമായ ഘടകങ്ങളും സ്വാധീനിക്കുന്നു, തെക്ക് കോരപുഴ മുതല്‍ വളപട്ടണം പുഴ വരെ തിറയും,വളപട്ടണം പുഴമുതല്‍ തെയ്യവും അത് ചന്ദ്രഗിരി പുഴയോടടുക്കുമ്പോള്‍ കളിയാട്ടവുമാകുന്നു,12 വര്ഷം കൂടുമ്പോള്‍ കെട്ടിയാടുന്ന കളിയാട്ടം പെരുംകളിയാട്ടവും ആകുന്നു.എന്നാല്‍ മലപ്പുറം ജില്ലകളിലും തെയ്യങ്ങള്‍ അപൂര്‍വമായി കാണുന്നു,തിറയാട്ടം എന്നത് തറയുമായി ബന്ധപെട്ടിരിക്കുന്നു,അതായത് തറയുമായി അല്ലെങ്കില്‍ തറയില്‍ ആടുന്ന ആട്ടമായ തറയാട്ടം തിറയാട്ടമായി മാറി എന്നാണ് പറയുന്നത്,മാറ്റൊന്ന്‍ തീ കൊണ്ടുള്ള ആട്ടം തീയാട്ടം തിറയാട്ടമായി എന്നുമാണ്.എന്തൊക്കെ തന്നെയായാലും ഇവയൊക്കെ ഒരേ വഴിക്കുള്ള വ്യത്യസ്ത സഞ്ചാരികള്‍ തന്നെ.തെയ്യങ്ങളുടെ ആവിര്‍ഭാവവുമായി ബന്ധപെട്ടുതന്നെ പല തരം മിത്തുകളും,സങ്കല്‍പ്പനങ്ങളുമുണ്ട് അവയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.