THEYYAM AND SOCIETY

കനലാടിമാർ അഥവാ കല്ലാടിമാർ.

തെയ്യത്തെ നെഞ്ചേറ്റുന്നവരാണ് വടക്കർ, അവർക്ക് തെയ്യം അവരുടെ വിശ്വാസം മാത്രമല്ല അവരുടെ ജീവിതം തന്നെയാണ്.തെയ്യത്തെ  തെയ്യമാക്കുന്നതിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം കനലാടിമാരാണ്. കനലിൽ ആടുന്ന കനലാടി അത് ലോപിച്ചു കല്ലാടിമാരായി മാറി. കനൽ തന്നെയാണ് കല്ലാടിമാരുടെ ജീവിതം. പലപ്പോഴും പുതുസമൂഹം കല്ലാടിമാരുടെ  ജീവിതം മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്നൊരു വസ്തുത ഉണ്ട്‌. ഒരു പക്ഷേ ഒരു തെയ്യക്കാലം തുടങ്ങിയാൽ അവർ ദൈവമാണ് ഒരു നാടിന്റെ കാവൽ ദൈവം, ഒരു പക്ഷേ ഒരാൾ ദൈവമായി മാറിയാൽ അവിടെ അച്ഛനാണെന്നോ, മകനെന്നോ, ഭർത്താവെന്നോ ജേഷ്ടനെന്നോ ഒന്നുമില്ല അവൻ ദൈവമാണ് എല്ലാവർക്കും ദൈവം. ഒരു പക്ഷേ ഓരോ തെയ്യക്കാനും ദൈവമാകുമ്പോൾ അവന്റെ പിറകിലെ മനുഷ്യനെ പലരും മറക്കുകയാണ് ചെയ്യുന്നത്. ഒരു യാത്രയാണ് ഓരോ  തെയ്യക്കാലവും വീടും, തന്റെ പ്രിയപെട്ടവരെ ഒക്കെ വിട്ടു നാടിന്റെ ദൈവമാകാനുള്ള നിയോഗങ്ങൾ.ഈ യാത്രയിൽ അവർക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ട്‌ വീട്ടിലെ കുടുംബാംഗങ്ങളെ മാത്രമല്ല പല ചടങ്ങുകളും, ആഘോഷങ്ങളും ഒക്കെ അവർക്കുള്ള നഷ്ടങ്ങളാണ്.  ഊണും ഉറക്കവും ഇല്ലാത്ത ദിനങ്ങളാണ് കൂടെ ഉണ്ടാകുക. ഒരു തെയ്യം കെട്ടുന്നതിന്റെ എത്രയോ മുൻപേ മുഖത്തെഴുതു തുടങ്ങും, പിന്നെ തെയ്യം മുഴുവനായി  കഴിയുമ്പോയേക്കും മണിക്കൂറുകളോ ഒരു ദിവസം തന്നെ എടുക്കുന്നു. പ്രാഥമിക ആവിശ്യങ്ങൾ പോലും നിറവേറ്റാൻ പറ്റാതെയുള്ള അവസ്ഥകൾ. ചിലപ്പോൾ വലിയ മുടിയുടെ ഭാരം കൂടി സഹിച്ചു വേണം ഇതൊക്കെ ചെയ്യേണ്ടതും. ഇതൊക്കെ കഴിഞ്ഞ് അടുത്ത കാവിൽ എത്തിയാൽ പറയും ഈ പ്രാവിശ്യം ഇമ്മക്ക് ഉഷാറാക്കണം എന്നു. തലപ്പാളി വെച്ച്കഴിഞ്ഞാൽ ഈ ക്ഷീണവും ഉറക്കമില്ലാത്തതൊക്കെ മറന്നു അവർ വീണ്ടും ദൈവമാകുകയാണ്. പണ്ടൊക്കെ തെയ്യകാലം കഴിഞ്ഞാൽ കല്ലാടിമാർ കൃത്യമായ ആരോഗ്യ പരിപാലങ്ങൾ ചെയ്യാറുണ്ട്. ഔഷധകൂട്ടുകളും, മറ്റും കഴിച്ചും ഒക്കെ അടുത്ത തെയ്യത്തിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇന്ന് എന്നും തെയ്യമാണ് നേർച്ച വെള്ളാട്ടുകൾ പല കാവിലും കൂടി വരുന്നത് തെയ്യക്കാർക്കു താത്കാലിക ഗുണം ഉണ്ടെങ്കിലും ദീർഘവീക്ഷണത്തിൽ ദോഷമാണ് ഉണ്ടാക്കുക. നമ്മുടെ പൂർവ്വികർ ഇതൊക്കെ കണ്ടു കൊണ്ടാണ് തെയ്യങ്ങളുടെ തീയ്യതികൾ പോലും അന്ന് നിശ്ചയിച്ചു വെച്ചിട്ടുണ്ടാകുക. മാത്രമല്ല പൂർവികരുടെ പല തെയ്യഅണിയാളങ്ങളുടെ നിർമ്മാണം എത്ര ശാസ്ത്രീയമായാണ് നിർമ്മിച്ചത്. ഒരു ഉദാഹരണം കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ചട്ടയിലെ വിടവുകൾ നോക്കിയാൽ മതി, വായുവിനെ ഇങ്ങനെ മറികടക്കാം എന്നതിന് വേണ്ടി കൂടിയാണ് ഈ വിടവുകൾ, അത് വെറും ഭംഗിക്ക് മാത്രമല്ല എല്ലാത്തിലും ഇത്തരത്തിൽ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്തിലുള്ള ശാസ്ത്രതത്വങ്ങൾ തന്നെയുണ്ട്. ഇന്ന് തെയ്യക്കാർക്ക് വലിയ അംഗീകരവും ജനസമ്മതിയും ഉള്ള കാലമാണ് സോഷ്യൽ മീഡിയകൾക്കും അതിൽ വലിയ പങ്കുതന്നെയുണ്ട്. എങ്കിലും ഒരു മീഡിയയിലും ഇല്ലാത്ത കനലേറുന്ന കല്ലാടിമാർ ഇന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്ന് പല ക്ഷേത്രങ്ങളിലും മാന്യമായ വരുമാനം തെയ്യക്കാർക്ക് കിട്ടുന്നുണ്ട്. എന്നാൽ ക്ഷേത്രത്തിന്റെ അവസ്ഥ നോക്കി ഒന്നും വാങ്ങാതെ തെയ്യം കെട്ടുന്ന  കല്ലാ ടിമാരും നമുക്ക് അഭിമാനമായുണ്ട്.ഒരു പക്ഷെ യഥാർത്ഥ കലാകാരൻ എന്നും പട്ടിണിയാണെന്ന കാര്യം സത്യം തന്നെയാണ്. കാവുകളിൽ നടക്കുന്ന വെടിക്കെട്ടിനും, ഗാനമേളയ്ക്കും ലക്ഷങ്ങൾ പൊടിപിടിക്കുമ്പോൾ തെയ്യക്കാർ അധികമായി എന്തെങ്കിലും ചോദിച്ചാൽ അത് കമ്മറ്റിക്കാർക്ക് വലിയ കുറ്റമായി തോന്നാറുമുണ്ട്. ഇത് തിരിച്ചു സംഭവിക്കാറുണ്ട്,, ക്ഷേത്രത്തിന്റെ അവസ്ഥ മനസിലാക്കാതെ കോള് വാങ്ങുന്ന ചുരുക്കം  തെയ്യക്കാർ ഉണ്ടെന്ന്പറയാതെ വയ്യ. പക്ഷേ എത്ര കോള് കൊടുത്താലും ഇതിന്റെ പിറകിലെ അധ്വാനത്തിനും ക്ഷമക്കും പ്രത്ത്യേക പരിഗണന ക്ഷേത്രക്കാർ നൽകേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.തെയ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാകും തെയ്യം ആദിഗോദ്രവിഭാഗങ്ങളിൽ നിന്ന് ഉണ്ടായതെന്ന്. അതിന് മറുവാദങ്ങളും ഉണ്ട്‌. ഒരു പക്ഷേ മണക്കാടൻ ഗുരുക്കളും ബാലിപെരുമലയനും മറ്റും തെയ്യത്തെ തോറ്റി ചമച്ചതു കോലത്തിരിയുടെ നിർദ്ദേശത്തെ തുടർന്നാണ്. എന്നാൽ ഇത് തിരിച്ചും ചിന്തിച്ചാൽ മറ്റു അർത്ഥങ്ങളും കാണാവുന്നതാണ് ഈ അധഃസ്ഥിത വിഭാഗങ്ങളുടെ ദൈവങ്ങളായ കാട്ടുമൂർത്തിക്കും, മലദൈവങ്ങൾക്കും തന്റെ  ദൈവത്തെക്കാൾ ശക്തിഉണ്ടെന്നോ, അതോ ഭയമോ ആകാം അവയെ ഇത്തരത്തിൽ തെയ്യങ്ങളായി കെട്ടിയടിക്കാനുള്ള കാരണം. (ഇതിന് ചരിത്രപരമായും വിശ്വാസപരമായും മറ്റു കഥകളും ഉണ്ട്‌ ).മൂഷിക രാജവംശത്തിനു ശേഷം ആണ് കോലത്തിരി  രാജവംശമുണ്ടായത് . കോലസ്വരൂപം എന്നും ഇത് പറയുന്നു,  ഒരുപക്ഷെ കോലത്തിരി ആകാം തെയ്യത്തിനെ ജനകീയമാക്കൻ സഹായിച്ച ഭരണാധികാരിയും. അന്ന് അദ്ദേഹം നൽകിയ അവകാശങ്ങൾ തന്നെയാകും പിന്നീട് നമ്മൾ പിന്തുടർന്ന് പോകുന്നത് അത് ഓരോ സ്വരൂപത്തിലും അവിടുത്തെ നാട്ടുരാജാക്കന്മാർക്കു അനുസരിച്ചു വ്യത്യ്സ്ഥത വന്നിട്ടുണ്ടാകും. എന്നാൽ ഇന്ന് പലതെയ്യങ്ങൾക്കും അത്തരത്തിലുള്ള ജന്മാവകാശങ്ങൾ ഇല്ലാതായിട്ടുണ്ട്.. അത് ചരിത്രത്തിലെ മറ്റൊരു കാഴ്ച്ച. എന്തു തന്നെയാലും ഏതൊക്കെ തന്നെയാണ് തെയ്യത്തിന്റെ ചരിത്രങ്ങളും അതിന്റെ കോലക്കാരുടെ കഥകളും. ഒരുപക്ഷെ ഇതിൽ നിന്ന് പലർക്കും പലകഥകളും ചരിത്രങ്ങളും പറയാനുണ്ടാകും. ഒരുപക്ഷെ തെയ്യത്തെ അതിന്റെ തനിമയോടെയോ, പാരമ്പര്യത്തോടയോ കെട്ടിയാടുന്ന തെയ്യക്കാരനെക്കാൾ ഇന്ന് പബ്ലിസിറ്റി സോഷ്യൽ മീഡിയകളിൽ നിറയുന്ന തെയ്യക്കാർക്കാണോ എന്ന് പറയുന്നത് തെറ്റാണോ എന്നറിയില്ല. ഒരു പക്ഷേ തെയ്യക്കാരോടുള്ള ആരാധന ഫാൻസ്‌ അസോസിയേഷൻ പോലെ തോന്നാവുന്ന തരത്തിൽ തെയ്യക്കാരെ കൊണ്ടെത്തിക്കുന്നത് തെയ്യത്തിനു ദോഷം ചെയ്യുക മാത്രമാണ് ചെയ്യുക. ഒരുപക്ഷെ ഒരു നല്ല തെയ്യപ്രേമി തെയ്യത്തിന്റെ കലാശവും, വാചാലവും ഒക്കെ കണ്ടിട്ടാണ് അവരെ മനസിൽ ആരാധിക്കാറുള്ളത്. കടത്തനാട്ടിലെ തന്നെ ഗുരുശ്രേഷ്ഠനായ തെയ്യക്കാരൻ ഒരിക്കൽ പറഞ്ഞതാണ് ഓർമ്മ വരുന്നത് ഇന്നത്തെ തലമുറയിൽ തെയ്യത്തെ ഭക്തിയോടും വിശ്വാസത്തോടും ഒക്കെ തെയ്യം കെട്ടുന്ന ഒരുപാട് തെയ്യക്കാർ ഉണ്ടെങ്കിലും ഒരു ചെറിയ വിഭാഗം തെയ്യക്കാർക്കു അവർ കെട്ടുന്ന ദൈവത്തിന്റെ പൊരുളോ, അതിന്റെ അന്തസത്തയോ മനസിലാക്കാതെ കെട്ടുന്നുണ്ടെന്നാണ്.അത് ഒരിക്കലും അവരുടെ കുറ്റം അല്ല ഇതൊക്കെയാണ് തെയ്യം എന്നാണ്  അവരുടെ ധാരണകൾ. എന്നാൽ മുതിർന്ന തെയ്യക്കാരുടെ അനുഭവങ്ങൾ, അവരുടെ കർമ്മങ്ങൾ ഇവരെ സ്വാധീനിച്ചു അവരിലും നല്ല മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ തെയ്യത്തിനും തെയ്യക്കാരും പ്രതീക്ഷയുടെയും, നമ്മുടെ പാര്യമ്പര്യത്തിന്റെ പൊരുൾ സംരക്ഷിക്കേണ്ടതിന്റെ പുതുവഴി തുറക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ. അടുത്ത തലമുറയ്ക്കും നമുക്ക് ഈ അനുഷഠാനത്തെ അഭിമാനത്തോടെ കൈമാറാൻ തമ്പാച്ചി കനിയട്ടെ. 🙏🙏
അർജുൻ പി എൻ വടകര.









THEYYAM AND NEW GENERATION

ന്യൂജന്‍ തെയ്യംഇന്ന് എല്ലാം ന്യൂജനറേഷന ആയിരിക്കുന്നു,ന്യൂജന്‍ എന്ന വാക്കിന് തന്നെ പല വ്യാഖ്യാനങ്ങളും  നല്‍കി പോകുകയാണ്,ഒരു പക്ഷെ സിനിമയിലയിരിക്കും ഈ ന്യൂജന്‍ കൂടുതല്‍ മാര്‍ക്കെറ്റ്‌ എന്ന് തോന്നുന്നു.എന്നാല്‍ ഇന്ന് ശരിക്കും ന്യൂജന്‍ ആയത് നമ്മുടെ തെയ്യങ്ങള്‍ തന്നെയാണ്.തെയ്യം എങ്ങനെ ന്യൂജന ആയെന്നു ചോദിച്ചാല്‍ അതിനും പല ഉത്തരങ്ങളും ഉണ്ട്.തെയ്യത്തിന്റെ പാരമ്പര്യവും,,സംസ്കാരവും,,വിശ്വാസവും എല്ലാം നഷ്ടമാകാതെ തെയ്യത്തെ സാങ്കേതികവിദ്യ എങ്ങനെ സ്വാധീനിച്ചു എന്നുള്ള ഒരു ഓര്‍മ്മപെടുതലാണ് ഇവിടെ നടത്തുന്നത്.ഇന്ന് മലബാറില്‍ ഇവിടെ തെയ്യങ്ങള്‍ നടന്നാലും നിമിഷങ്ങള്‍ കൊണ്ട് ലോകം മുഴുവനുമുള്ള തെയ്യ പ്രേമികളില്‍,,ഇവയുടെ ഫോട്ടോ,വീഡിയോ എത്തുന്നുണ്ട്.പണ്ടൊക്കെ ചൂട്ടു വെളിച്ചത്തില്‍ പകല്‍ അന്തിയോളം നടന്നു കാവുകളില്‍ എത്തിയ തലമുറയ്ക്ക് പകരം കിലോ മീറ്റരുകളോളം ബൈക്കിലും,,മറ്റും പോയി തെയ്യം കാണുന്ന’ ന്യൂജന് ആണ് കാണുക.മലബാറിലെ യുവതം അത്രക്ക് ഹൃദയത്തോട് കൂടിയാണ് തെയ്യത്തെ കണ്ടത് അത് ജാതി മത ഭേദമന്യേതന്നെയാണ് എന്നത് ഇതിന്റെ വലിയ പ്രത്യേകതയും.സാങ്കേതിക വിദ്യ ഒരു പാട് തെയ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ന് സഹായിച്ചിട്ടുണ്ട് ,,അത് മിസ്‌യുസ് ചെയ്യ്ന്നവരും ഇല്ലെണ്‌ും പറയുന്നില്ല.വിവരസാങ്കേതികവിദ്യയുടെ വലിയ സ്വാധീനം തെയ്യത്തെ ഒരു പാട് പരിപോഷിപ്പിക്കുന്നുണ്ട്...അതില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വാക്കുകള്‍ക്കുകൊണ്ട് പറയുന്നതിലും മേലേയാണ്.എത്രയെത്ര വട്സപ്പ്‌,,ഫേസ്ബുക്ക്,,ഗ്രൂപ്പ്കളാണ് തെയ്യവുമായി ബന്ധപ്പെട്ട് ഇന്ന്.
അണിയറയില്‍ ചായില്യം അണിഞ്ഞു, നില്‍ക്കുന്ന ദൈവകോലം,കാവുകള്‍ക്ക്,,,ദൈവീക ഭാവം നല്‍കി തെയ്യത്തിനു..വരവിളി തോറ്റങ്ങള്‍ ചൊല്ലി..ചിലമ്പൊലി നാദത്താല്‍,,,എഴുനെള്ളി വരവായി  ദൈവം,,അത് പല സ്ഥാനങ്ങള്‍ ചൊല്ലി..നാടുകള്‍ പലതും കണ്ടു(തെയ്യം വടകര,തെയ്യം തലശ്ശേരി..ട്രാവല്‍ കണ്ണൂര്‍,,, ,തെയ്യം കടത്തനാട് തെയ്യംകാസര്ക്കോടെ........അങ്ങനെ..അങ്ങനെ)മഞ്ഞള്‍ കുറി തൊട്ടു വടക്കന്റെ മനസിനെ കുളിരണിയിച്ചു ഒരു കളിയാട്ടകാലം കൂടിനമുക്ക് സമ്മാനിച്ച്‌ ഒരു തെയ്യംഫാമിലിയിലേക്ക് നമ്മെ എത്തിക്കുകയാണ് ഇത്തരം വട്സപ്പ്‌ഗ്രൂപുകളും ഫേസ്ബുക്ക്‌ അക്കൌണ്ടുകളും നമുക്ക് നല്‍കുന്നത്.(ഈ പറഞ്ഞതൊക്കെ ഇത്തരം ചില അക്കൌണ്ടുകളുടെ പേരുകളാണ്.





 THE REVIEW OF CHAAYILYAM FILM(MALAYALAM FILM NAME)


  CHAAYILYAM FILM (PHOTO GOOGLE)

MY VIEW BY ARJUN PN VADAKARA 9048370560

 ചായില്യം എന്ന മലയാള  സിനിമ ഞാന്‍ കാണുകയുണ്ടായി.തെയ്യവുമായി ബന്ധപെട്ട സിനിമയാണെന്ന് തലപാളിയും ,ചായില്യവും തേച്ചുള്ള പോസ്റ്റര്‍   കണ്ടപ്പോള്‍ തന്നെ  ഞാന്‍ കരുതിയിരുന്നു,മാത്രമല്ല ചായില്യം എന്നപേരും.തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ ജീവിത കഥ വരച്ചു കാട്ടിയ തന്മയത്വം നിറഞ്ഞ ഒരു സിനിമ.സമൂഹം എങ്ങനെ വ്യക്തി ജീവിതത്തിനെ നയിക്കുകയും,തകര്‍ക്കുകയും ചെയ്യുന്നു എന്നുള്ള സൂചന ആയിട്ടാണ് എനിക്ക് ഈ സിനിമ നല്‍കിയ സന്ദേശം.ഒരു പക്ഷെ മലയാളത്തിലെ സ്ത്രീ പക്ഷ സിനിമയുടെ വേറിട്ട മുഖം കൂടിയാണ് ചായില്യം,ഗൗരി എന്ന കഥാപാത്രം സാഹചര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഇന്നിന്റെയും,എന്നത്തേയും പെണ്‍മനസ്സ് തന്നെയാണ് തുറന്നു കാട്ടുന്നതും.

ഈ സിനിമയെ' വേറിട്ടു നിര്‍ത്തുന്നത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍, ഭക്തിയും,യുക്തിയും തമ്മിലുള്ള ഒരു ശീതയുദ്ധം തന്നെയാണ്.തെയ്യത്തെ ഭക്തിയും  അതോടൊപ്പം യുകതിയോടും കൂടി കാണുന്ന വണ്ണാന്‍ വൈദ്യന്‍ എന്ന കഥാപാത്രവും സിനിമയുടെ ലാസ്യ,രൌദ്രം ഭാവവുമാണ്.തെയ്യത്തെ വെറും പൊറാട്ട് നാടകമായി കണ്ട് അതിലൂടെ ഭക്തികച്ചവടം നടത്തുന്ന കള്ളസ്വാമിമാരുടെ സാനിദ്യം ഒരു പക്ഷെ നമുക്ക് നല്‍കുന്ന സാമൂഹ്യ സന്ദേശം കൂടിയാണ്.തെയ്യം എന്ന അനുഷ്ഠാന കലയെ യാതൊരു തരത്തിലും പരിഹസിക്കാനോ,വിമര്‍ശിക്കാനോ സിനിമ പ്രാധന്യം നല്‍കിയില്ല എന്ന് മാത്രമല്ല മറിച്ചു അതിനു വേണ്ട  എല്ലാ പരിഗണനയും സിനിമ നല്‍കി എന്നാണ് എനിക്ക് തോന്നിയത്.ഒരു പക്ഷെ ചില തെയ്യ കോലങ്ങള്‍ കൂടി സിനിമയില്‍ കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായനെ.കതിവന്നൂര്‍ വീരന്‍  എന്ന തെയ്യത്തെ ആകസ്മികമായിട്ടാണോ സിനിമയില്‍ കാണിച്ചതെന്ന് എനിക്ക് അറിയില്ല ,,പക്ഷെ മറ്റൊരു തരത്തില്‍ നോക്കിയാല്‍ ചെമ്മരത്തിയെ പോലെ(കതിവന്നോര്‍ വീരന്‍റെ ഭാര്യ) ഗൌരിയുടെ  ചിന്തകളും ആകാം.....വടക്കേ മലബാറിലെ ഭാഷയാണ് സിനിമയിലെ മറ്റൊരു ആകര്‍ഷണവും....





                                       THAVARVALLAN 


           THAVARVALLAN                                                              THACHOLI OTENAN

തേവര്വണള്ളന്‍

വീരയോധവായി നാം വടക്കന്‍ പാട്ടില്‍ കാണുന്ന തച്ചോളി ഒതേനനേക്കാള്‍ വലിയ യോദ്ധാവ് വടകരയുടെ (കടത്തനാടിന്റെ) മണ്ണില്‍ ജീവിച്ചിരുന്നു അതായിരുന്നു തേവര്വതള്ളന്‍.ചരിത്രത്തില്‍ എന്നും സമ്പത്തും,മേല്കൊയയ്മയും ഉള്ളവനെ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ട്‌ുല്,അല്ലാത്തവര്ക്ക്ു  ഐത്തം  തന്നെയാണ് ചരിത്രത്തിലും ,അതിന്റെ ഉത്തമ ഉദാഹരണമാണ് തെവര്വനള്ളന്‍.ധീരനായ കളരി അഭ്യാസിയായ വള്ളന്‍ ഒരു ഹരിജന്‍(പുലയ) ആയത് കൊണ്ടാണോ എന്നറിയില്ല അന്നത്തെ ലോകവും ചരിത്ര പുസ്തകങ്ങളും തേവര്‍ വള്ളനെ വേണ്ട വില കല്പിച്ചില്ല.എങ്കിലും ഇന്നത്തെ ഈ ലോകത്തോട് നമുക്ക് ഉറക്കെ വിളിച്ചു പറയാം തേവര്‍ വള്ളന്‍ എന്ന ധീരയോദ്ധാവിന്റെ കഥ.ജാതികോമരങ്ങള്‍ ഉറഞ്ഞുതുള്ളിയ കേരളത്തിലെ അടിസ്ഥാന വിഭാഗത്തിന്റെ കാവല്‍ വിളക്കായി ഇതുപോലെ ഒരുപക്ഷെ അനേകം തേവര്‍വള്ളന്മാര്‍ ഉണ്ടായിരിക്കാം,വര്‍ഗ്ഗ്ത്തിന്റെ ഇത്തരം തേരാളികളെ ചരിത്രം മറന്നാലും നാം മറക്കരുത്.തേവര്‍വള്ളനെ കുറിച്ചുള്ള  കഥാപ്രസംഗവും ഉണ്ട്.(വടകര വി അശോകന്‍  രചന,അവതരണം)
വടകരയ്ക്ക് അടുത്തുള്ള തിരുവള്ളൂര്‍ എന്ന സ്ടലതാണ് തേവര്‍ വള്ളന്റെ വീട് .ഇന്ന് പുലയര്കണ്ടി എന്ന ക്ഷേത്രത്തില്‍ തേവര്വഉള്ളന്റെ തെയ്യവും കെട്ടിയാടുന്നു...കുംഭം പത്ത്,പതിനൊന്ന് തീയ്യതികളില്‍...അന്ന് തച്ചോളി മാണിക്കോത്ത് ഒതേനന്‍ തിറയും ഈ ദിവസം തന്നെയാണ് അത് മറ്റൊരു സവിശേഷത.വടകരയിലും പരിസര പ്രദേശങ്ങളിലുമായി ബെന്ധപെട്ട്‌ുള ചരിത്രങ്ങള്‍ തന്നെയാണ് തേവര്‍വള്ളന്‍ പറയുന്നതും.ബൈ അര്‍ജുന്‍ പി എന്‍ വടകര.





MUTHAPPAN MALA(PAYAMKUTTIMALA)

വടകരയ്ക്ക് കിഴക്കുമാറി,ഏകദേശം  കി.മി അകലെയായി സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ പറുദീസയാണ് മുത്തപ്പന്‍ മല.ജില്ലാ ടൂറിസം മാപ്പില്‍ മാത്രമേ ഇടം നേടിയിട്ടുള്ളൂ എങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരുപക്ഷെ ഇതിനൊരു രാജ്യാന്തര അനുഭൂതി തോന്നിക്കും വിധത്തിലുള്ള നയനാനന്ത കാഴ്ചകള്‍ തന്നെയാണ് സമ്മാനിക്കുന്നത്.മാത്രമല്ല മുത്തപ്പന്റെ ക്ഷേത്രവും ,അവിടുന്ന് പകര്‍ന്നൊഴുകുന്ന ആത്മീയ അനുഭൂതിയും ജാതി,മത ഭേദമന്യേ സഞ്ചാരികളെ ഒരു പോലെ മനംകുലരിപ്പിക്കുന്നു.

               പയംകുറ്റിമല എന്ന് കൂടി ഈ സ്ഥലം അറിയപെടുന്നു,മുത്തപ്പന്റെ ഇഷ്ട വഴിപാടായ പയംകുറ്റി നടത്തുന്ന മല എന്നതാണ് പയംകുറ്റിമല എന്ന നാമയേധത്തിനു കാരണം,കുടക്കാട്ട് മല എന്ന പേരായിരുന്നു പണ്ട് ഈ മലയ്ക്ക് ഉണ്ടായിരുന്നത്,പില്‍കാലത്ത് മുത്തപ്പന്‍ ക്ഷേത്രം വന്ന്തോടുകൂടി മുത്തപ്പന്‍മല എന്ന പേര് വന്നു.ചരിത്രപരമായി മുത്തപ്പന്‍ മലയ്ക്ക് വളരെയധികം സവിശേഷതകള്‍ ഉണ്ട്.ശ്രീലോകനാര്‍കാവില്‍ അമ്മയുടെ ഇന്നത്തെ പ്രതിഷ്ഠ സ്ഥിതിചെയുന്ന ഇടം കണ്ടത്തിയത് കുടക്കാട്ട് മലയില്‍ നിന്ന് അസ്ത്രം എയ്തപ്പോള്‍,അസ്ത്രം ചെന്ന് തറിച്ചത് ഇന്ന് ലോകനാര്‍കാവ്ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്താണ്.മാത്രമല്ല ലോക മലയും,ആറും ചേര്‍ന്ന പ്രദേശത്തെ "മല "മുത്തപ്പന്‍ മല തന്നെയാണ്.തെയ്യവുമായി ബന്ധിപ്പിച്ചാല്‍ കുട്ടിച്ചാത്തന്‍ തെയ്യവുമായി കുടക്കാട്ട് മലയ്ക്ക് ഒരുപാട് ബന്ധം കാണാവുന്നതാണ്,ഉദാഹരണമായി "ദൈവം കുടകാട്ടുമലകയറി പൂരപാട്ട് പാടുന്നു"എന്നുള്ള തോറ്റം വരികള്‍ ഈ വസ്തുത സാധൂകരിക്കുന്നു.
      പ്രകൃതിയുടെ അപാരമായ മായകാഴചകള്‍ തന്നെയാണ് മുത്തപ്പന്‍മലയില്‍ കാണാവുന്നത്,മേഘപാളികളെ ചുംബിച്ചു നില്‍ക്കുന്ന  മലനിരകള്‍,കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന പച്ച പരവതാനി പോലുള്ള തെങ്ങിന്‍ തോപ്പുകള്‍ അറിയാതെ നമ്മെ തൊട്ടു തലോടുന്ന മന്ദമാരുതന്‍ പടിഞ്ഞാറിന്റെ വശ്യസൗന്ദര്യവും നമ്മെ കൈപിടിച്ചു കാട്ടി തരുന്നു.അറബികടലില്‍ ഒഴുകി നടക്കുന്ന തോണികളും,അതിനു മുകളില്‍ വട്ടമിട്ടു പറക്കുന്ന കൃഷണ\പരുന്തുകളും നമ്മുടെ മനസിനെ കാഴ്ചയുടെ ഒരു വലിയ കേന്‍വാസക്കി മാറ്റും എന്നതില്‍ ഒരു സംശയവും ഇല്ല.  വളഞ്ഞും തിരിഞ്ഞും ഉള്ള മുത്തപ്പന്‍ മലയിലെ റോഡിലൂടെ മുകളിലേക്ക് പോകുമ്പോള്‍ ഒരു വയനാടന്‍ യാത്രയോട് സാദ്രിശ്യം തോന്നാവുന്നതാണ്.   വടകര താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളും നമുക്ക് മുത്തപ്പന്‍ മലയില്‍ നിന്ന് ദര്‍ശിക്കാവുന്നതാണ്.വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദവും കഴിച്ചുകൊണ്ട് കണ്ണെത്താ ദൂരത്തോളം കണ്ണും നട്ടിരിക്കാനുള്ള സുഖം വാക്കുകള്‍ക്കു അധീനമാണ്.

മുത്തപ്പന്‍മലയിലെ ഉത്സവം ജനുവരി രണ്ടാം വാരത്തോടെയാണ്ഉണ്ടാകാറുള്ളത്.അന്നേദിവസം ക്ഷേത്രത്തില്‍ വിവിധങ്ങളായ കല,സംസ്കാരിക പരിപാടികളും മുത്തപ്പന്‍ തിറയഉണ്ടാകാറുണ്ട്.ലോകനാര്‍കാവ്,സിദ്ധസമാജം,മേമുണ്ട നാഗക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളും' മുത്തപ്പന്‍ മലയ്ക്ക് അടുത്താണ്.

വഴി;വടകരിയില്‍ നിന്ന് പേരാമ്പ്ര ബസ്സില്‍(വഴി ചനിയംകടവ്) കയറി മുത്തപ്പന്‍മല എന്ന സ്റ്റോപ്പില്‍ ഇറങ്ങുക.അവിടുന്ന് ഒന്നര കി.മി ദൂരം.അതെല്ലെങ്കില്‍ പണിക്കോട്ടി റോഡ്‌ എന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഓട്ടോ കിട്ടുന്നതാണ്.

ഇവിടുത്തെ ഉത്സവത്തിന് കെട്ടിയാടുന്ന മുത്തപ്പന്‍ തെയ്യവും 
 





എങ്ങനെ പറയാതിരിക്കും .

.. ഇന്ന് യുവാക്കളിൽ വളരെ കൂടുതലായി കണ്ടുവരുന്ന ശീലമാണ് മദ്യപാനം .ഈ മദ്യപാനത്തിന് പലർക്കും പല ന്യായീകരണങ്ങൾ ഉണ്ടുതാനും ....അതിൽ ഒന്ന് തെയ്യത്തിനെയും കൂട്ടുപിടിക്കുന്നു എന്നതാണ് . ചിലപ്പോയൊക്കെ ഇത്തരക്കാരുടെ വാദങ്ങൾ പലതാണ് ...ഇങ്ങളെ മുത്തപ്പൻ കള്ളു കുടിക്കാറില്ലേ ....കുട്ടിച്ചാത്തൻ കള്ളു പാഞ്ഞു പിടിച്ചു കുടിക്കാറില്ലേ ' എന്നൊക്കെയാണ്‌ പടച്ചോനായാൽ ഞാക്ക് എന്താ എന്ന ചോദ്യമാണ് അവർ ഉയര്ത്തുന്നത് .ഇന്ന് ക്ഷേത്രങ്ങളിലെ പൂക്കലശങ്ങളിലും വളരെ വ്യാപ്തിയോടെ മദ്യപാനം പടർന്നു കൊണ്ടിരിക്കുകയാണ് . സത്യത്തിൽ എന്തിനാ ദൈവങ്ങൾക്ക് മദ്യം നൽകുന്നത് ....അതിന്റെ പിറകിലുള്ള ഐതീഹ്യങ്ങളും സാമൂഹ്യ പ്രക്രിയകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ....നമ്മൾ വടക്കൻ തീർച്ചയായും പരിശോധിക്കേണ്ടതും ...പരിഹരിക്കേണ്ടതുമാണ് . കുട്ടിചാത്തന്റെ ഐതീഹ്യത്തിൽ മദ്യം ..പാലൂർ താണ്ടാനുമായി ബന്ധിപ്പിച്ചുള്ള കഥകൾ തോറ്റങ്ങളിൽ കാണാം ....കുട്ടിചാത്തന് അമൃതാണ് ..ഈ മധുകുംഭം ...നേരെ മുത്തപ്പനിൽ നോക്കിയാൽ ഇതേ രീതിയിൽ ഒരു പാട് കഥകൾ മദ്യവുമായി ബന്ധപെട്ടു കാണാവുന്നതുമാണ് ...വയനാട്ട് കുലവന്റെ ജനനം തന്നെ ശിവന് പാർവ്വതിയുമായി ...മദ്യ വുമായി ബന്ധപ്പെട്ട കലഹത്തിന്റെ ഫലമായി ഉണ്ടായ ദിവ്യനിൽ എത്തി നിൽക്കുന്നു ....ഇവാ കൂടാതെ ഇനിയും ഒരുപാട് ഐതീഹ്യങ്ങൾ ബാക്കി കിടക്കുന്നു .. സത്യത്തിൽ ഈ ഐതീഹ്യങ്ങൾ സാമൂഹ്യമായി കണ്ടാൽ മുകളിൽ പറഞ്ഞ മദ്യപാനത്തിന് ദൈവത്തെ കൂട്ടുപിടിക്കൽ നമുക്ക് അന്യായമായി കാണാവുന്നതാണ് .സത്യത്തിൽ ഒരുകാലത്ത്‌ പകൽ അന്തിയോളും പണി എടുത്തു ...മണ്ണിന്റെ മണമുള്ള മനുഷ്യർ ..അവർക്ക് കാവുകളിലോ ....ക്ഷേത്ര മതിൽ കെട്ടിനപ്പുറത്തോ പ്രവേശനം ഇല്ലാ ...അങ്ങനെ അവർ മരച്ചുവട്ടിലും ....ആവരുടെ കാടുകളിലും ...കുടികളിലും ...അവരുടെ ദൈവങ്ങളെ അവർ ആരാധിച്ചു ...അത് ചാത്തനും...ഗുളികനും ...കാട്ടുമൂർത്തികളും ഒക്കെ ആയിരുന്നു അവിടുത്തെ ആചാരങ്ങൾക്ക് അശുദ്ധി യില്ല ...തീണ്ടൽ ഇല്ല ...ദൈവവും മനുഷ്യനും ഒന്ന് തന്നെ .ഒരു പക്ഷെ തത്വമസിയുടെ പച്ചയായ ഭാവം .അവരുടെ എല്ലാം ...ദൈവത്തിനു ഉള്ളതാണ് ...അവർ ആണ്ടിൽഒരിക്കൽ കഴിക്കുന്ന കോഴി ചിലപ്പോൾ അവരുടെ ദൈവത്തിനും നൽകുന്നു ..അതുപോലെ ..നല്ല കള്ളും ...ദൈവത്തിനു അർപ്പിക്കുന്നു ..ഒരു പക്ഷെ .അവൻ അന്ന് നൽകിയ ഇത്തരം കാര്യങ്ങൾ ആകാം പിൽക്കാലത്തു വഴിപാടായും ..നേർച്ചയായും ..മാറിയിട്ടുണ്ടാകുക .തെയ്യത്തിൽ ഇത്തരം ഓർമ്മ പെടുത്തലുകൾ ...ചടങ്ങുകളിലൂടെ ..കാണുമ്പോൾ പലപ്പോഴും ഇതാണ് ..തെയ്യം ..ഇതുമാത്രമാണ് തെയ്യം എന്നും പറഞ്ഞു ...തെയ്യത്തെ.. മദ്യമാക്കാൻ പലരും കച്ച കെട്ടിയിട്ടുണ്ട് ..നമ്മൾ തെയ്യംസ്നേഹികളെങ്കിലും ഇത്തരം പ്രവണതകളെ ..പ്രോത്സാഹിപ്പിക്കാതിരിക്കുകയും ...മറിച് അവരെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടത് ..ഇന്നിന്റെ ആവിശ്യമാണ് .Arjun PN vadakara👍


No comments:

Post a Comment