GULIKAN THEYYAM.ഗുളികന്‍ തെയ്യം
തെയ്യകോലങ്ങളില്‍ വളരെ പ്രധാനപെട്ട മൂര്‍ത്തിയാണ് ഗുളികന്‍.അന്തകന്‍,യമന്‍,കാലന്‍,എന്നിങ്ങനെ വിവിധ നാമങ്ങളില്‍ തെയ്യം അറിയപെടുന്നു.കര്‍ണ്ണാടകയിലെ ഉടുപ്പി മുതല്‍ കോഴിക്കോടുവരെ ഗുളികന്‍ തെയ്യം കെട്ടിയാടുന്നു.പോയ്മുഖവും കുരുത്തോല ചമയങ്ങളും നിറഞ്ഞ ഗുളികന്‍ തെയ്യം പല രൂപത്തിലുംഭാവത്തിലും കുടികൊള്ളുന്നു.കരിഗുളികാന്‍,തീഗുളികന്‍,കാരഗുളികാന്‍,ഓംകാരഗുളികാന്‍,മരണഗുളികാന്‍എന്നിങ്ങനെ നൂറുകണക്കിന് ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടുന്നു.വടക്കേ മലബാറില്‍ ഗുളികന്‍ ദൈവം മരണത്തെ തമാശകളിലൂടെ ലഘൂകരിച്ചു മരണം എന്ന അവസ്ഥയുടെ മറ്റൊരു മുഖം കാണിക്കുമ്പോള്‍ തലശ്ശേരി,വടകര ഭാഗങ്ങളില്‍ ഗുളികന്‍ ദൈവം തീക്ഷ്ണവും രൌദ്രവുമായാണ് കണ്ടു വരുന്നത്.
ഗുളികന്‍ ദൈവത്തിന്റെ ഉല്പത്തി.
ശിവംശജാതനാണ് ഗുളികന്‍ ദൈവം.പണ്ട് മാര്‍കഡയനെ യമപുരിയില്‍ എത്തിക്കല്‍ കാലന്‍ വന്നപ്പോള്‍ ശിവനെ വന്ദിച്ച മാര്‍കഡയനെ ഭഗവാന്‍ ശിവന്‍തന്നെ പ്രത്യഷപെട്ടു കാലനുമായി വാക്ക്തര്‍ക്കത്തില്‍ഏര്‍പെടുകയും ,ശിവന്‍ കാലനെ വധിക്കുകയാണ് ചെയ്തത്.അങ്ങനെ കാലനില്ലാത്ത കാലത്ത് ശിവന്‍ തന്റെ പെരുവിരല്‍(പുറംകാല്‍) നിന്ന് സൃഷ്ടിച്ചതാണ് ഗുളികന്‍ ദൈവം എന്നതാണ് ഐതീഹ്യം.ഭൈരവ്തി മന്ത്രമൂര്‍ത്തികളില്‍ പെടുന്ന ഗുളികന്‍ മന്ത്രദേവന്‍ കൂടിയാണ്.
രൂപഭംഗി.
ഗുകികന്‍ വെള്ളാട്ട്
ഗുളികന്‍ തെയ്യത്തിന്റെ പ്രധാന ആകര്‍ഷണം പൊയ്മുഖം തന്നെയാണ്.കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും,ആകാശോളം നീളത്തിലുള്ള മുടിയും,കൈവഞ്ചിയും,മറ്റുമാണ് പ്രധാന വേഷവിധാനങ്ങള്‍.(കൈചമയും,മറ്റു തെയ്യങ്ങള്‍ പോലെ)അരിചാന്തില്‍ കരിമഷി വരകള്‍ ഇട്ടാണ് ഗുളികാന്‍ തയ്യതിന്റെ മെയ്‌ചമയങ്ങള്‍.വെള്ളാട്ടം ഇതില്‍ നിന്നും തികച്ചും വ്യത്യാസമാണ് ചാമരവും,കോരളാരവും വെച്ചുള്ള രൂപത്തിലാണ്.മറ്റു ചമയങ്ങളും കാണാവുന്നതാണ്.മനയോല,ചായില്യം.കരിമഷി,അരിച്ചാന്ത് എന്നിവകൊണ്ടുള്ള ലളിതമായ മുഖത്തെഴുത്ത്.
ചുറ്റുംപന്തവും ,ദീപങ്ങള്‍ കൊളുത്തിയ മുടിയും അണിഞ്ഞുള്ളഘണ്ടാകരന്നന്‍ തെയ്യം കാഴ്ച്ചകാര്‍ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യകൊലമാണ്.ആളി കത്തുന്ന പന്തങ്ങള്‍ക്ക് ഇടയില്‍ നീളന്‍മുടിയുംധരിച്ചുള്ളഈതെയ്യം
വളരെയതികം സാഹസം നിറഞ്ഞതയാണ് കണ്ടുവരുന്നത്.ശിവംശം ജാതനയാണ് ഈ തെയ്യവും കണ്ടു വരുന്നത്.
വളരെയതികം സാഹസം നിറഞ്ഞതയാണ് കണ്ടുവരുന്നത്.ശിവംശം ജാതനയാണ് ഈ തെയ്യവും കണ്ടു വരുന്നത്.
ഐതീഹ്യം
മഹിഷാസുര വധത്തിനു ശേഷം മഹിഷസുരന്റെ പതനി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവന്‍ പാര്‍വ്വതിയുടെ നിര്‍ബന്ധത്താല്‍ മനോധരിക്ക് മുന്നില്‍ പ്രതിഷപെടുകയും ചെയ്തു.കൂടുതല്‍ സമയം മനോധരിക്ക് മുന്നില്‍ ചിലവഴിച്ചാല്‍ അത് പിന്നീട് പല ദുര്‍ഗതിക്കും കാരണമാകും എന്ന് കരുതി ശിവന്‍ അല്‍പ സമയം മാത്രം അവിടെ നിന്നു(കാരണം കൂടുതല്‍ വരം ചോദിക്കുന്നത് കൊണ്ട്)അങ്ങനെ ശിവന്‍ തന്റെ വിയര്‍പ്പ് തുള്ളികള്‍ മനോധരിക്ക് നല്‍കുകയും ശീഘ്രംഅപ്രത്യഷമാകുകയും ചെയ്തു.തനിക്ക് കിട്ടിയ ഈ വിയര്‍പ്പ് തുള്ളികള്‍ ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധര നില്‍കുമ്പോള്‍ ഭദ്രകാളി മഹിഷാസുരനെ വധിച്ചു വിജയശ്രീ ലളിതയായി വരുന്നതാണ് കാണുന്നത്,മനോധര തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തില്‍ ശിവന്‍ നല്‍കിയ വിയര്‍പ്പ് തുള്ളികള്‍ ഭദ്രകാളിക്ക് നേരെ വര്‍ഷിച്ചു.വിയര്‍പ്പ് തുള്ളികള്‍ പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കള്‍ ഉണ്ടായി..ഭദ്രകാളി ക്ഷീണിച്ചു തളര്‍ന്നു വീണു.കാര്യം അറിഞ്ഞ ശിവന്‍ രൌദ്രംഭാവത്തില്‍ നിന്നു കണ്ഡത്തില്‍ പിറന്നു കര്‍ണ്ണത്തിലൂടെ ഒരു മൂര്‍ത്തി പിറവിയെടുത്തു അതായിരുന്നു കണ്ടകര്‍ന്നന്‍.കണ്ടകര്‍ന്നന്‍ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റുകയും ചെയ്തു.എന്നാല്‍ ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കള്‍ മാറ്റാന്‍ കണ്ടകര്‍ന്നന്‍ ശ്രമിച്ചപ്പോള്‍ ഭദ്രകാളി അത് വിലക്കി.കാരണം അവര്‍ സഹോദരി സഹോദരന്‍മാര്‍ ആണെന്നും പറഞ്ഞായിരുന്നു.ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കള്‍ അലങ്കാരമായി മാറുകയും ചെയ്തു.അങ്ങനെ പൂര്‍വ്വസ്ഥിതിയില്‍ ആയ ഭദ്രകാളി കണ്ടകര്‍ന്നനോട് മനോധരയെ പിടിച്ചു കൊണ്ടുവരാന്‍ പറയുന്നു ,കോപാകുലയായ ഭദ്രകാളിയുടെ അടുത്ത് വന്ന മനോധര തന്റെ തെറ്റ് പറഞ്ഞു മാപ്പപേക്ഷിക്കുന്നു.മനോധരയോടു അലിവ് തോന്നി ഭദ്രകാളി മനോധരയെ വസൂരിമാല എന്ന നാമം നല്‍കി ,തന്റെ സന്തത സഹചാരിയായി വാഴാന്‍ നിര്‍ദേശവും നല്‍കി.കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭാഗവ്തിക്കൊപ്പം വസൂരിമാലയും കുടികൊള്ളുന്നു.
nice
ReplyDeleteTHANK U
ReplyDeletesir,Where is this kizhakkedathu kuttichathan Bhagavathy temple is situated ?. Is this temple is governed by kizhakkedathu nair tharavadu.
ReplyDelete? Pl reply
KIZHAKKEDATHU KUTTICHATHAN TEMPLE IS APPUBAZAR NEAR THIRUVALLUR.THE TEMPLE ADMINISTRATION IS GOING UNDER A COMMIITE.(PLZ DONT CALL SIR I AM ARJUN)
ReplyDelete