Thursday 15 November 2012

SREE THUNURA KUTTICHATHAN

                                             SREE THUNURA KUTTICHATHAN

SREE THUNURA KUTTICHATHAN

                                                        SREE THUNURA KUTTICHATHAN

Wednesday 14 November 2012

                                           കുട്ടിച്ചാത്തനും കടത്തനാടും



കുട്ടിച്ചാത്തനും കടത്തനാടുമായി വലിയ ബന്ധം തന്നെയുണ്ട്.അങ്ങ് വടക്ക് പയ്യന്നൂരിനടുത്തുള്ള കാളകാട്ടു ഇല്ലത്താണ് ശാസ്തപ്പന്‍ ജനിച്ചതെങ്കിലും തച്ചോളി ഒതേനെന്റെയും ലോകനാര്‍ കാവില്‍ അമ്മയുടെയും നാട്ടിലായിരുന്നു കുട്ടിച്ചാത്തന്റെ പില്‍കാല വാസം.കോലത്ത് നാട്ടില്‍ നിന്ന് തുറശ്ശേരി കടവ് കടന്നാണ് ചാത്തന്‍ കടത്തനാട്ടില്‍ എത്തിയത്. പാലൂര്‍ തണ്ടാനുമായി സൌഹ്രദം സ്ഥാപിച്ച ചാത്തന് കടത്തനാട്ടു മലമ്മേല്‍ കുങ്കനുമായായിരുന്നു ബന്ധം.ഈ ഐതീഹ്യത്തില്‍ തന്നെ വലിയ വ്യത്യാസം തന്നെ ഉണ്ട്.


                                                              കാളകാട്ടുഇല്ലം

ശ്രീ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ വെബ്സൈറ്റിലെ കുങ്കനും കുട്ടിച്ചാത്തനും തമ്മിലുള്ള ബന്ധമാണ് ചുവടെ....
ഈ ഐതീഹ്യ കുട്ടിച്ചാത്തന്റെ വിശ്വസ്തനായി കുങ്കനെ പ്രതിപാദിക്കുന്നു.ലോകനാര്‍കാവില്‍ ഉത്സവകാലത്ത് ഓലക്കുട കെട്ടിവെയ്ക്കാനുള്ള അവകാശം കുങ്കന്‌ ഉണ്ടായിരുന്നെങ്കിലും
സൂര്യോദയം മുതൽ സന്ധ്യവരെ കാത്തിരുന്നിട്ടും കുട എടുത്തുവച്ചില്ലത്രേ. കുട്ടിച്ചാത്തനെ വിശ്വസിച്ച്‌ കാവിൽ കാത്തിരുന്ന കുങ്കന്‌ നിരാശയായി. ക്ഷേത്ര ഊരാരണ്മകളിൽ നിന്നും ദണ്ഡനം ഏൽക്കേണ്ടതായും വന്നു. കുട്ടിച്ചാത്തനുമുമ്പിൽ തന്റെ പരാതി മുഴുവൻ കുങ്കൻ പറഞ്ഞു. വിശ്വസിച്ചവരെ ഒരിക്കലും കുട്ടിച്ചാത്തൻ കൈവിടില്ല. ധാരാളം സിദ്ധികളുണ്ടായിരുന്ന കുട്ടിച്ചാത്തൻ തീക്കോട്ടയുമായി വന്ന്‌ കാവിലെ ഉത്സവത്തിനിടയിൽ പന്തലിലേക്ക്‌ വലിച്ചെറിഞ്ഞു. ഇത്‌ വൻ കോളിളക്കമാണ്‌ അവിടെയൊരുക്കിയത്‌. പ്രതീക്ഷിതമായ ഈ ആക്രമണത്തിന്‌ കാരണക്കാരായ കുങ്കനെയും കുട്ടിച്ചാത്തനെയും തിരഞ്ഞ്‌ നാട്ടുകാരും നാട്ടുപ്രമാണിമാരും നാലുപാടും നീങ്ങുകയായിരുന്നു. പിന്നീട്‌ കുങ്കനെ പിടികൂടുകയും കുട്ടോത്ത്‌ ആലിൽ കെട്ടിത്തൂക്കുകയും തലവെട്ടുകയും ആലിൻ കൊമ്പത്ത്‌ നിന്നും തലയെടുത്ത്‌ ലോകനാർകാവ്‌ ക്ഷേത്രത്തിൽ വച്ച്‌ പൂരപ്പാട്ട്‌ പാടി കൊടക്കാട്‌ കുന്നിൽ കയറി താണ്ഡവനൃത്തം ചെയ്തായിരുന്നു യാത്ര. ഇതിൽ കോപാകുലനായ കുട്ടിച്ചാത്തൻ പ്രതിഷേധവുമായി ലോകനാർകാവ്‌ ഭാഗത്തേക്ക്‌ നീങ്ങി. യാത്ര കല്ലേരി പിന്നീടുള്ള കാലം കുട്ടിച്ചാത്തൻ വസിച്ചിരുന്നോ, അല്ല കുട്ടിച്ചാത്തൻ വധിക്കപ്പെട്ടിരുന്നോ എന്ന കാര്യം ചരിത്രത്തിലില്ല.(അവലംബനം കല്ലേരി കുട്ടിച്ചാത്തന്‍ വെബ്സൈറ്റ്)

                                                ലോകനാര്‍കാവ് ക്ഷേത്രം

എന്നാല്‍ കുങ്കനെ കുട്ടിച്ചാത്തന്‍റെ ശത്രു ആയിട്ടാണ് മറ്റൊരു ഐതീഹ്യം പറയുന്നത്,ശ്രീ കിഴക്കേടത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ വെബ്‌സൈറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഐതീഹ്യം ചുരുക്കി ഇവിടെ ചേര്‍ക്കുന്നു.കുട്ടിച്ചാത്തന്റെ നിര്‍ദേശപ്രകാരം കുങ്കന്‍ കുട കെട്ടി ലോകനാര്‍കാവില്‍,എന്നാല്‍ ആ സമയം കുങ്കന്റെ മനസ്സില്‍ ഒരു ദുഷ്ട വിചാരം വരുകയും,കുങ്കന്‍ ചാത്തനെ മന്ത്രപ്രയോഗത്താല്‍ കുടകുള്ളില്‍ ആക്കുകയും ചെയ്തു,കാവില്‍ നിന്നും കുടയെടുക്കാന്‍ വന്നവര്‍ കുട അനക്കാന്‍ പോലും പറ്റാതെ വന്നപ്പോള്‍ കുട വലിച്ചെറിയുകയും ചെയ്തു,ഇതില്‍ കോപാകുലനായ കുട്ടിച്ചാത്തന്‍ കുങ്കനെ ലോകനാര്‍ കാവിനടുത്തുള്ള അരിയാക്കൂല്‍ കോട്ടയില്‍ വെച്ചു വധിക്കുകയും.ഇത്രനാള്‍ നീ മലമ്മേല്‍ കുങ്കന്‍ എനി മുളമേല്‍ കുങ്കന്‍ എന്ന വിശേഷണവും കുട്ടിച്ചാത്തന്‍ കുങ്കന് നല്‍കി.തന്നെ ചതിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ല എന്നുള്ള സന്ദേശമാണ് കുട്ടിച്ചാത്തന്‍ ഇവിടെ നല്‍കിയത്.

                  അരിയാക്കൂല്‍ കോട്ട ,കുങ്കന്‍  ഇവിടെ വെച്ചാണ്‌ വധിക്കപെട്ടത്‌

ഈ രണ്ടു സംഭവങ്ങളുടെയും അടിസ്ഥാനം തോറ്റങ്ങള്‍ തന്നെയാണ്,ദൈവത്തെ തോറ്റുക അല്ലെങ്കില്‍ ഉണര്‍ത്തുക എന്ന അര്‍ത്ഥം വരുന്ന ഈ ദൈവസാഹിത്യം(അങ്ങനെ പറയുന്നതില്‍ തെറ്റിലെന്നു തോന്നുന്നു) തന്നെയാണ് ഈ ഐതീഹ്യങ്ങളുടെ അടിത്തറ എന്നാല്‍ ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ദൈവസാഹിത്യം എന്ന നിലക്ക് നോക്കുമ്പോള്‍ സാഹിത്യം ദേശം,വേഷം,ജാതി,സമ്പത്ത്,സമൂഹ്യ ഘടന എന്നിവക്കൊത്ത് മാറിവരാം ഇവിടെയും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതും. കുങ്കനെ പല രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ടും  കുട്ടിച്ചാത്തന്‍ എന്ന ദിവ്യമൂര്‍ത്തിയെ, നമ്മുടെ ദൈനംദിന ജീവിതത്തിലെ നമ്മള്‍ അനുഭവിക്കുന്ന ചതി,വിശ്വാസവഞ്ചന എന്നിവയെ കുറിച്ച് നമുക്ക് തരുന്ന പാഠവുമായും, മറ്റൊരു വശത്ത് ആത്മാര്‍ത്ഥമായ ബന്ധത്തെയും വിശ്വസിച്ചവരെ ഒരിക്കലും കൈവിടരുതെന്ന സന്ദേശമാണ് തരുന്നത്.
ഇത്തരത്തില്‍ ജീവിതത്തിന്‍റെ വിവിധ ഭാവങ്ങളെ കുറിച്ചുള്ള ഒരു ഓര്‍മ്മ പെടുത്തലുമാകാം ഇത്തരം തോറ്റങ്ങളും ഐതീഹ്യങ്ങളും നമുക്ക്നല്‍കുന്നത്.


കടത്തനാട്ടില്‍ ധാരാളം കുട്ടിച്ചാത്തന്‍ ക്ഷേത്രങ്ങള്‍ തന്നെയുണ്ട്.കല്ലേരി,മലോല്‍,തയ്യുള്ളയില്‍ എന്നിങ്ങനെ നീണ്ടുപോകുന്നു.ഭൂമിശാസ്ത്രപരമായി ചിന്തിച്ചാലും തോറ്റങ്ങളില്‍ പറയുന്ന കുട്ടിച്ചാത്തന്റെ കടത്തനാട്ടു നാട്ടിലെ യാത്രക്ക് ഒരു പാട് തെളിവുകളും നല്‍കാനും കഴിയും.തോറ്റങ്ങളില്‍ പറഞ്ഞ കുട്ടോത്ത് അരിയക്കോല്‍ കോട്ട
.(കുങ്കനെ വധിച്ച സ്ഥലം) ഇന്നും അവിടെയുണ്ട്,ഈ കോട്ട ലോകനാര്‍ കാവിനു വളരെ അടുത്ത് തന്നെയുമാണ്.കുങ്കനെ വധിച്ചു കുട്ടിച്ചാത്തന്‍ കുടക്കാട്ട് മലയില്‍ കയറി എന്നാണ് പറയുന്നത്.അതില്‍ കുടക്കാട്ട് മല ഇന്നു മുത്തപ്പന്‍ മല എന്നാണ് അറിയപെടുന്നത്.മാത്രമല്ല അരിയക്കോല്‍ കോട്ടയില്‍ നിന്നും മുത്തപ്പന്‍ മലയിലേക്ക് വഴിയുമുണ്ട് ഇന്നു അത് റോഡാണ്.






   അരിയാക്കൂല്‍ കോട്ടയില്‍ നിന്നും മുത്തപ്പന്‍ മലയിലേക്കുള്ള റോഡ്‌


കുട്ടിച്ചാത്തന്‍ കല്ലേരിക്ക് പോയതിനുമുണ്ട് തെളിവുകള്‍ ലോകനാര്‍കാവില്‍ നിന്ന് കല്ലേരി ക്ഷേത്രത്തിലേക്ക്  കുറഞ്ഞ ദൂരമേയുള്ളൂ.....ഈ രണ്ടു ക്ഷേത്രങ്ങള്‍ക്കും ഇടയില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രങ്ങളുണ്ടുതാനും(ചാത്തന്‍പാറ കുട്ടിച്ചാത്തന്‍ ക്ഷേത്രം).ഇവ ഈ ഐതീഹ്യത്തിനു ആക്കം കൂട്ടുന്നു.കുട്ടിച്ചാത്തന്റെ തോറ്റങ്ങളില്‍ കടത്തനാടിന്റെ അന്നത്തെ സാമൂഹ്യ,സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ കാഴ്ചയാണ് നല്‍കുന്നത്.

മുത്തപ്പന്‍ മല